കൊച്ചി: വടകര റെയ്ഡില്‍ ഇഡിയ്ക്ക് ലഭിച്ചത് സുപ്രധാന വിവരങ്ങള്‍. ഇതോടെ
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ഡിസംബര്‍ നാലിന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി കൊച്ചി ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കുക. തിങ്കളാഴ്ച ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടീസ് കൈമാറുക.
Read Also : മാധ്യമപ്രവര്‍ത്തകനേയും സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തി : സംഭവം കൊലപാതകം
സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് ഹാജരാവുന്നതിനായി ഇഡി നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആദ്യതവണ ഹാജരാവാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രേഖാമൂലം അറിയിച്ചിരുന്നു.
തുടര്‍ന്ന് കോവിഡ് മുക്തനായതോടെ രണ്ടാം തവണയും ഇഡി നോട്ടീസ് നല്‍കി. എന്നാല്‍ കൊവിഡിന് ശേഷമുള്ള ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിച്ചതോടെ ഹാജരാകാന്‍ കഴിയില്ലെന്ന് രവീന്ദ്രന്‍ ഇഡിയെ അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു രവീന്ദ്രന്‍ ആശുപത്രി വിട്ടത്.
എന്നാല്‍ രവീന്ദ്രന്റെ ആശുപത്രിവാസം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനാണ് ചികിത്സയുടെ പേരുപറയുന്നതെന്ന ആരോപണം ഉയര്‍ന്നതോടെ പാര്‍ട്ടിയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു.
ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് രവീന്ദ്രന്‍ ഇന്നലെതന്നെ ആശുപത്രി വിട്ടതെന്നാണ് സൂചന. മതിയായ ആരോഗ്യപ്രശ്നങ്ങളില്ലാതെ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
Post Your Comments