ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആറ് കോടി പത്തൊമ്പത് ലക്ഷമായി പിന്നിട്ടു. അറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,19,56,870 ആയി ഉയർന്നു.മരണസംഖ്യയും കുതിച്ചുയരുകയാണ്.14,48,183 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി ഇരുപത്തേഴ് ലക്ഷം പിന്നിട്ടു.അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. 2,71,025 പേരാണ് യുഎസിൽ വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തൊമ്പത് ലക്ഷമായി ഉയർന്നു.
ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 93,09,788 ആയി. ആകെ മരണം 1,35,715 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 4,55,555 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
Post Your Comments