KeralaLatest NewsNews

രവീന്ദ്രന്റെ ശ്വാസകോശം പ്രശ്നത്തിൽ? ഇടഞ്ഞാൽ പണികിട്ടുമെന്നെ് തിരിച്ചറിഞ്ഞ് ഡിസ്ചാർജ് ചെയ്ത് ഡോക്ടർമാർ; റെയ്ഡുമായി ഇ ഡി വളഞ്ഞപ്പോൾ സംഭവിച്ചത്

റെയ്ഡുമായി ഇ ഡി വളഞ്ഞു; രവീന്ദ്രൻ ഐ സി യുവിൽ നിന്ന് പുറത്തേക്ക്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന രണ്ടാം വട്ട നോട്ടീസും ലഭിച്ചതിനു ശേഷം കോവിഡാനന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇന്നലെ ഡിസ്ചാർജ് ആയിരുന്നു.

നവംബർ ആറിനായിരുന്നു ചോദ്യം ചെയ്യലിനായി രവീന്ദ്രനെ ആദ്യം ഇ ഡി വിളിച്ചത്. എന്നാൽ, 5നു കോവിഡ് ബാധിതനായി അദ്ദേഹം ചികിത്സ നേടി. കകൊവിഡ് മുക്തനായ ശേഷം ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം വീണ്ടും ആശുപത്രിയിൽ ഇടം നേടി. വെള്ളിയാഴ്ചയായിരുന്നു രണ്ടാമത് ഹാജരാകേണ്ടിയിരുന്നത്. എന്നാൽ, വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അന്നും ചോദ്യം ചെയ്യലിനു രവീന്ദ്രൻ ഹാജരാകാതിരുന്നത്. എന്നാൽ, പെട്ടന്നായിരുന്നു അദ്ദേഹത്തെ ഇന്നലെ ഡിസ്ചാർജ് ചെയ്തത്.

രവീന്ദ്രന്റെ ആരോഗ്യനിലയെ കുറിച്ച് വിശദമായ റിപ്പോർട്ട് കിട്ടുന്നതിനായുള്ള നീക്കുപോക്ക് ഇ ഡി നടത്തി തുടങ്ങി. ഗുരുതരമില്ലാതെ രോഗിയെ ഐ സി യുവിലാക്കി അന്വേഷണം തടഞ്ഞാൽ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ട്. സിവിൽ കോടതിയുടെ അധികാരമുള്ള ഇ.ഡിയുടെ നോട്ടീസ് സമൻസാണ്. തടയാൻ നിന്നാൽ ഗുരുതരപ്രശ്നമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെട്ടന്നുള്ള ഡിസ്ചാർജെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button