KeralaLatest NewsNews

സി. എം രവീന്ദ്രൻ ഡിസംബർ നാലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകണം; നോട്ടീസ് വീണ്ടും നല്‍കും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകുമെന്ന് അറിയിച്ചു. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഇത് സംബന്ധിച്ച നോട്ടീസ് രവീന്ദ്രന് കൈമാറാന്‍ ആണ് ഇ.ഡിയുടെ തീരുമാനം.

രവീന്ദ്രനുമായ ബന്ധപ്പെട്ട ഇടപാടുകള്‍ അന്വേഷിക്കുന്നതിന് ഇ.ഡി കൂടുതല്‍ പരിശോധനകള്‍ ഇന്നും നടത്താൻ സാധ്യത ഉണ്ട്. വടകരയിലെ വിവിധ സ്ഥാപനങ്ങളില്‍ രവീന്ദ്രന് ബിനാമി നിക്ഷേപമുണ്ടന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ചില ജ്വല്ലറികളില്‍ പങ്കാളിത്തമുണ്ടന്ന സംശയവും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനുണ്ട്. രവീന്ദ്രനുമായി അടുത്ത ബന്ധമുള്ള വടകര സ്വദേശിയായ ചന്ദ്രന് നിക്ഷേപമുണ്ടന്ന് കരുതുന്ന ഹോം അപ്ലൈയന്‍സസ് സ്ഥാപനത്തിലടക്കം ഇന്നലെ ഇ.ഡി പരിശോധനകൾ നടത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button