മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായ ബന്ധപ്പെട്ട ഇടപാടുകള്‍ അന്വേഷിക്കുന്നതിന് ഇ.ഡി കൂടുതല്‍ പരിശോധനകള്‍ ഇന്നും നടത്താൻ സാധ്യത. വടകരയിലെ വിവിധ സ്ഥാപനങ്ങളില്‍ രവീന്ദ്രന് ബിനാമി നിക്ഷേപമുണ്ടന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ചില ജ്വല്ലറികളില്‍ പങ്കാളിത്തമുണ്ടന്ന സംശയവും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനുണ്ട്. രവീന്ദ്രനുമായി അടുത്ത ബന്ധമുള്ള വടകര സ്വദേശിയായ ചന്ദ്രന് നിക്ഷേപമുണ്ടന്ന് കരുതുന്ന ഹോം അപ്ലൈയന്‍സസ് സ്ഥാപനത്തിലടക്കം ഇന്നലെ ഇ.ഡി പരിശോധനകൾ നടത്തിയിരുന്നു.
സി.എം രവീന്ദ്രനെതിരായ ഇ.ഡി നീക്കത്തിൽ ജാഗ്രതയോടെ പ്രതികരിച്ചാൽ മതിയെന്ന ധാരണയിലാണ് സി.പി.എം ഉള്ളത്. രവീന്ദ്രനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങേണ്ട എന്നാണ് സി.പി.എമ്മിലുണ്ടായ ധാരണ.
Post Your Comments