Latest NewsKeralaNews

മുഖ്യമന്ത്രിയുടെ താമസ സ്ഥലമായ ക്ലിഫ് ഹൗസിന്റെ മതില്‍ വന്‍മതിലാക്കുന്നു : മതിലിന്റെ ഉയരംകൂട്ടി മുള്ളുവേലി സ്ഥാപിയ്ക്കാനൊരുങ്ങുന്നു …. ഇനി ഒന്നും പുറത്തു നിന്നും കാണില്ല

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ താമസ സ്ഥലമായ ക്ലിഫ് ഹൗസിന്റെ മതില്‍ വന്‍മതിലാക്കുന്നു . സെക്രട്ടറിയേറ്റിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുറത്തു നിന്നുള്ളവര്‍ക്ക് ക്ലിഫ്ഹൗസ് കാണാന്‍ കഴിയാത്തവിധം ചുറ്റുമതിലിന്റെ ഉയരം വര്‍ധിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ്ഹൗസ് ഗേറ്റിനു സമീപത്തെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ. ക്ലിഫ്ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. ദേവസ്വംബോര്‍ഡ് ജംഗ്ഷനില്‍ നിന്നു ക്ലിഫ്ഹൗസ് റോഡിലേക്ക് യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടുകയുള്ളൂ. മാത്രമല്ല ക്ലിഫ്ഹൗസ് മതില്‍ ഒരാള്‍ക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധം ഉയരം കൂട്ടി മുകളില്‍ മുളളുവേലി സ്ഥാപിക്കണമെന്നും പൊലീസ് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഇപ്പോള്‍ പുറത്ത് നിന്നു നോക്കുന്നയാള്‍ക്ക് എളുപ്പത്തില്‍ ക്ലിഫ്ഹൗസ് കാണാന്‍ കഴിയും. ഉയരം കൂട്ടുന്നതിനു കാരണമായി പൊലീസ് പറയുന്ന മറ്റൊരു കാര്യം ഇതാണ്.

Read Also : ദാവൂദ് ഇബ്രാഹിമിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ : മുംബൈ ഭീകരാക്രമണത്തിന്റെ തലച്ചോറായ ടൈഗര്‍ മേമന്‍ എവിടെ ? യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യുമെന്ന് ശപഥം : ടൈഗറിന്റേയും ഒളിത്താവളം പാകിസ്ഥാനില്‍ തന്നെ

ക്ലിഫ്ഹൗസിനകത്തേക്ക് ഇറങ്ങാന്‍ സാധിക്കുന്ന തരത്തില്‍ പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റും. ഈ ശിഖരങ്ങളിലൂടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എളുപ്പത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വസതിയ്ക്കു മുന്നിലെ ഗാര്‍ഡ് റൂമിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വാച്ച് ടവറിനേതിനു തുല്യമായ ഉയരം കൂട്ടും. ഇതോടെ , ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ നിന്നു ആളുകള്‍ കടക്കുമ്പോള്‍ തന്നെ പൊലീസിനു അറിയാന്‍ കഴിയും. നിലവിലുള്ളതിനു പുറമേ ഒരു സി.സി.ടി.വി ക്യാമറ കൂടി ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ സ്ഥാപിക്കും. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിനു ഒരു ജനറേറ്റര്‍ കൂടി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധങ്ങള്‍ സെക്രട്ടറിയേറ്റിനകത്തേക്ക് വ്യാപിച്ചതോടെ സെക്രട്ടറിയേറ്റിനകത്ത് സായുധ സേനാംഗങ്ങള്‍ക്ക് സുരക്ഷാ ചുമതല കൈമാറിയിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ക്ലിഫ്ഹൗസിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button