Latest NewsIndia

ലേയും കാര്‍ഗിലും സ്മാര്‍ട്ട് സിറ്റികളാകും; പ്രഖ്യാപനങ്ങൾ നടപ്പാക്കാനുറച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭീകരതയ്ക്ക് അറുതി വരുത്തി ജമ്മു കശ്മീരിനെ വികസനത്തിന്റെ പാതയിലെത്തിക്കുമെന്ന വാഗ്ദാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ലേ, കാര്‍ഗില്‍ എന്നീ മേഖലകളെ സ്മാര്‍ട്ട് സിറ്റികളാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ലേയിലെയും കാര്‍ഗിലിലെയും അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു.

മുനിസിപ്പല്‍ കമ്മിറ്റികള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനള്‍, മാര്‍ക്കറ്റ് അസോസിയേഷനുകള്‍, യുവാക്കള്‍, പ്രദേശവാസികള്‍ എന്നിവരുമായി വിശദമായ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് പദ്ധതികളുടെ മുന്‍ഗണന ക്രമം തയ്യാറാക്കിയത്. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം നഗരകാര്യ മന്ത്രാലയം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കുടിവെള്ള വിതരണം, ശുചിത്വം, ഗതാഗതം, വിനോദ സഞ്ചാരം തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക.

read also: മുഖ്യമന്ത്രിയുടെ താമസ സ്ഥലമായ ക്ലിഫ് ഹൗസിന്റെ മതില്‍ വന്‍മതിലാക്കുന്നു : മതിലിന്റെ ഉയരംകൂട്ടി മുള്ളുവേലി സ്ഥാപിയ്ക്കാനൊരുങ്ങുന്നു …. ഇനി ഒന്നും പുറത്തു നിന്നും കാണില്ല

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.തെരുവ് വിളക്കുകള്‍, മാലിന്യ നിര്‍മാര്‍ജനം, ഗതാഗതം, ജലവിതരണം എന്നീ പദ്ധതികളുടെ ഏകോപനത്തിനായി ഒരു കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഊര്‍ജ്ജ പദ്ധതികള്‍, പൊതു പ്രദേശങ്ങളുടെ വികസനം, ലേയുടെയും കാര്‍ഗിലിന്റെയും സൗന്ദര്യവത്ക്കരണം, പൈതൃക പരിപാലനം തുടങ്ങിയവയും വികസന പദ്ധതികളുടെ ഭാഗമാകും.

പദ്ധതികള്‍ നടപ്പാക്കുന്നതിന് കാലാവസ്ഥ വ്യതിയാനം വെല്ലുവിളിയാകുമെന്നിരിക്കെ ഇത് മറികടക്കാനാവശ്യമായ നടപടികളും വിവിധ യോഗങ്ങളില്‍ ചര്‍ച്ചയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button