ലക്‌നൗ : യുപിയിൽ പ്രമുഖ ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഒപ്പൊയുടെ സംഭരണശാലയിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. നോയിഡയിലെ സംഭരണശാലയിലാണ് തീപിടുത്തം ഉണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിക്കുകയുണ്ടായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി അറിയിച്ചു. അതേസമയം, വിഷയത്തിൽ ഒപ്പോ അധികൃതർ പ്രതികരിച്ചിട്ടില്ല.
Post Your Comments