KeralaLatest NewsNews

സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർത്ഥികൾ ആണ്. 38,593 പുരുഷൻമാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത് ഇപ്പോൾ. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ (1,857) ഉള്ളത്. ഏറ്റവുമധികം വനിതാ സ്ഥാനാർത്ഥികളും മലപ്പുറം ജില്ലയിലാണ് (4,390). ട്രാൻസ്‌ജെന്റർ വിഭാഗത്തിലെ ഏക സ്ഥാനാർത്ഥി കണ്ണൂർ കോർപ്പറേഷനിലാണ് മത്സരിക്കാനൊരുങ്ങുന്നത്.

തിരുവനന്തപുരം ജില്ലയിൽ മത്സര രംഗത്തുള്ളത് 6465 സ്ഥാനാർത്ഥികളാണ്. ഇതിൽ 3343 പുരുഷൻമാരും 3122 സ്ത്രീകളുമാണുള്ളത്. കൊല്ലം 5723 (പു- 3040, സ്ത്രീ- 2683), പത്തനംതിട്ട 3699 (പു- 2014, സ്ത്രീ- 1685), ആലപ്പുഴ 5463 (പു- 2958, സ്ത്രീ- 2505), കോട്ടയം 5432 (പു- 2828, സ്ത്രീ- 2604), ഇടുക്കി 3234 (പു- 1646, സ്ത്രീ- 1588), എറണാകുളം 7255 (പു-3732, സ്ത്രീ- 3523), തൃശ്ശൂർ 7020 (പു- 3671, സ്ത്രീ- 3349), പാലക്കാട് 6587 (പു- 3321, സ്ത്രീ- 3266), മലപ്പുറം 8387 (പു- 3997, സ്ത്രീ- 4390), കോഴിക്കോട് 5985 (പു- 3078, സ്ത്രീ- 2907), വയനാട് 1857 (പു- 987, സ്ത്രീ- 870), കണ്ണൂർ 5144 (പു- 2630, സ്ത്രീ- 2513, ട്രാൻസ്‌ജെന്റർ- 1), കാസർകോട് 2648 (പു- 1348, സ്ത്രീ- 1300) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളുടെ ആകെ എണ്ണം.

അന്തിമ പട്ടിക പ്രകാരം ഓരോ ജില്ലയിലേയും മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ എണ്ണം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്ന ക്രമത്തിൽ ചുവടെ -27th Novembe election commission.jpg

shortlink

Related Articles

Post Your Comments

Related Articles


Back to top button