Latest NewsIndiaNews

‘മമതയെ പേടിച്ചിട്ടില്ല, പിന്നെയാണ് നിങ്ങളെ‘; ബിജെപിയെ തടയാൻ ആയിട്ടില്ലെന്ന് ചന്ദ്രശേഖര റാവുവിനോട് തേജസ്വി സൂര്യ

ചന്ദ്രശേഖര റാവുവിനോട് പൊട്ടിത്തെറിച്ച് തേജസ്വി സൂര്യ

പൊലീസിനെ കാണിച്ച് ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് എം പിയും യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ. ഒസ്മാനിയ സർവകലാശാലയിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് തേജസ്വി സൂര്യയ്ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു തേജസ്വിയുടെ പ്രതികരണം. ‘ബിജെപിയെ തടയാൻ നിങ്ങളായിട്ടില്ല കെ സി ആർ. മമതയെ പേടിച്ചിട്ടില്ല പിന്നെയാണോ നിങ്ങളെ‘ എന്ന് തേജസ്വി സൂര്യ ട്വിറ്ററിൽ കുറിച്ചു.

തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിക്കാനായി തേജസ്വി സർവകലാശാല സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാൽ, ഹൈദരാബാദ് പൊലീസ് അതിനനുവദിച്ചിരുന്നില്ല. നൂറു കണക്കിന് ആളുകളാണ് ഒസ്മാനിയ സര്‍വ്വകലാശാലയിലേയ്ക്കുള്ള യാത്രയില്‍ തേജസ്വിയ്ക്ക് പിന്നില്‍ അണിനിരന്നത്.

എന്നാൽ പൊലീസ് ആരേയും അകത്തേക്ക് കടത്തിവിട്ടില്ല. പൊലീസുകാർ അനുവദിക്കാതെ വന്നതോടെ ജയ് ശ്രീറാം, ജയ് തെലങ്കാന വിളികളോടെ ബാരിക്കേഡുകള്‍ ചാടിക്കടന്ന തേജസ്വി ഒസ്മാനിയ സര്‍വ്വകലാശാലയിലെത്തി തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button