കർഷക ബില്ലിനെതിരെ വീണ്ടും ശക്തമായി മുന്നോട്ടുവന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘ഒരു രാജ്യം ഒരു വോട്ട്’ എന്ന ആശയത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ‘ഒരു രാജ്യം, ഒരേ പരിചരണം’ എന്ന കാര്യം നടപ്പിലാക്കുന്നില്ലെന്നും പ്രിയങ്ക ചോദിക്കുകയുണ്ടായി. ഡൽഹിയിലേക്ക് മാര്‍ച്ച് നടത്തുന്ന കർഷകർക്കുമേല്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്കയുടെ പ്രതിഷേധം അറിയിക്കുകയുണ്ടായത്.
രാജ്യത്തെ വിറപ്പിച്ച ഈ കര്‍ഷകമാര്‍ച്ച് തുടക്കം മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നു. സത്യത്തിനുവേണ്ടിയുളള കര്‍ഷക പോരാട്ടങ്ങള ലോകത്ത് ഒരു സര്‍ക്കാരിനും തടയാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. സത്യം എക്കാലവും അഹങ്കാരത്തെ തോല്‍പിക്കുമെന്ന് മോദി മനസിലാക്കണം. മോദി സര്‍ക്കാരിന് കര്‍ഷകര്‍ക്ക് വഴങ്ങി കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments