KeralaIndiaNews

ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല, വേർപിരിയാൻ കാരണം അതല്ല; റഹീം തന്നെ വഞ്ചിച്ചിട്ടില്ലെന്ന് നിവേദ്

വേർപിരിഞ്ഞത് സത്യം, പക്ഷേ കാരണം അതല്ല; തുറന്നുപറഞ്ഞ് നിവേദ്

കേരളം അനുഗ്രഹിച്ച് ആശിർവദിച്ച ഒരു സ്വവർഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിളെന്ന വിശേഷണവും ഇവർക്കായിരുന്നു. എന്നാൽ, ഇരുവരും വേർപിരിഞ്ഞതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഐ വി എഫ് വഴി ഇപ്പോൾ കുട്ടികൾ വേണ്ടെന്ന് റഹീം പറഞ്ഞത് കൊണ്ടാണ് ബന്ധം പിരിഞ്ഞതെന്ന വാർത്ത അസംബന്ധമാണെന്ന് നിവേദ് പറയുന്നു.

നിവേദിന്റെ വാക്കുകൾ:

പല തരത്തിലുള്ള വാർത്തകളാണ് വരുന്നത്. അതിൽ പകുതിയും സത്യമല്ല. ഞാൻ പറഞ്ഞുവെന്ന തരത്തിലാണ് എല്ലാം വരുന്നത്. ഞാനും റഹീമും വേർപിരിഞ്ഞു എന്നത് സത്യമാണ്. പക്ഷേ റഹീം ഒരിക്കലും എന്നെ വഞ്ചിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് 10 ദിവസം ഒരുമിച്ച് താമസിച്ചു. ശേഷം റഹീം യു എ ഇയിലേക്ക് മടങ്ങി. ഞാൻ ബംഗളൂരുവിലും. കഴിഞ്ഞ നവംബർ വരെ നല്ല ബന്ധമുണ്ടായിരുന്നു.

പിന്നീട് ഒരു അടുപ്പവും ഇല്ലാതെയായി. നാലുമാസത്തിന് ശേഷം ഈ ഓണത്തിന് റഹീം എനിക്ക് വീണ്ടും മെസേജ് അയച്ചു. നമ്മള്‍ ചേർന്ന് പോകില്ല. നമുക്ക് പിരിയാം എന്ന്. പക്ഷേ, പിന്നീട് ആലോചിച്ചപ്പോൾ സമാധാനം തോന്നി. എന്നെ വഞ്ചിച്ചില്ലല്ലോ. ഇപ്പോൾ ഞാനിത് തുറന്നു പറയാൻ കാരണം എല്ലാവരും എന്നെ ആദ്യം കാണുമ്പോൾ ചോദിക്കുക റഹീമിനെക്കുറിച്ചാണ്. എനിക്ക് അറിയില്ല എന്ന് പറയുമ്പോൾ അത് എന്നെ കൂടുതൽ വിഷമത്തിലാക്കും.

പിന്നെ എനിക്ക് കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടെന്നും അത് റഹീം സമ്മതിക്കാത്തതാണ് പിരിയാൻ കാരണമെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കേണ്ട എന്നായിരുന്നു റഹീം പറഞ്ഞത്. പക്ഷേ അതൊരു കാരണമല്ല. ഞാൻ എന്നും ഒരു ഗേ തന്നെ ആയിരിക്കുമെന്ന് നിവേദ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button