![](/wp-content/uploads/2020/06/fire.jpg)
ജയ്പൂര്‍: ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവിന്റെ ക്രൂരതകൾ. ഗുരുതര പൊള്ളലേറ്റ ഭാര്യ മരിച്ചതിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളേയും ബന്ധുക്കളുമടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. നവംബര്‍ 20ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നവംബര്‍ 22 ന് മരിച്ചിരുന്നു.
മരിച്ച യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, സഹോദരന്‍, ഭര്‍ത്താവിന്‍റെ അമ്മാവനും അമ്മായിയും എന്നിവരാണ് പോലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണയ്ക്കും സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനത്തിനുമാണ് പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചതായാണ് ജുന്‍ജുനു പോലീസ് പറഞ്ഞു.
Post Your Comments