കോഴിക്കോട്; വടകരയിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന നടത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ബെനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നൽകിയിരുന്നതാണ്. ഇതിനു പിന്നാലെ രവീന്ദ്രനെ കോവിഡാനന്തര പരിശോധനകൾക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുണ്ടായി.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ മറ്റു രണ്ടു പേരുടെയും മൊഴികളിൽനിന്നു രവീന്ദ്രന്റെ ചില ഇടപാടുകളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഇഡി നോട്ടിസ് നൽകിയതും.
Post Your Comments