തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊവിഡാനന്തര ചികിത്സകള്‍ക്കായി ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിൽ ആയിരുന്നു ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. രവീന്ദ്രന് ഗുരുതര രോഗമാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി വ്യാഴാഴ്ച ഇഡിക്ക് മെഡിക്കല്‍ രേഖകള്‍ കൈമാറിയിരുന്നു.
അതേ സമയം സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുകയാണ്. വടകരയിലെ അലന്‍സോളി, അപ്പാസണ്‍സ്, വിവോ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
Post Your Comments