തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം. രവീന്ദ്രനെതിരെ കടുത്ത നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇന്നും ഇഡിക്ക് മുന്നില്‍ രവീന്ദ്രന്‍ ഹാജരാകില്ല. പകരം ആരോഗ്യ പ്രശ്‌നം ഇഡിയെ അറിയിക്കും. എന്നാല്‍ അസുഖമെന്ന വാദം ഇഡി അംഗീകരിക്കുന്നില്ല. രവീന്ദ്രന്‍ മെഡിക്കല്‍ കോളേജാശുപത്രി എ.സി.യുവില്‍ ചികിത്സയില്‍ തുടരുകയാണ് അദ്ദേഹം.
കോവിഡ് മുക്തനായ ശേഷം രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയാണെന്നും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകളടങ്ങിയ മരുന്നുകള്‍ നല്‍കുന്നതിനാല്‍ പ്രമേഹവും ഉയരുന്നുണ്ട്. സ്‌കാനിങ് ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകളും വേണം. അതിനാല്‍ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാനാവില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. അതിനിടെ, രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കണമെന്നും കോവിഡ് ബാധിതനായിരുന്നോ എന്നറിയാന്‍ ആന്റിബോഡി പരിശോധന വേണമെന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
ഇതും ഇഡിയുടെ പരിഗണനയിലുണ്ട്. രവീന്ദ്രന് കോവിഡ് ബാധിച്ചിരുന്നോ എന്ന് മനസ്സിലാക്കാന്‍ ആന്റിബോഡി പരിശോധനയിലൂടെ കഴിയും. ഇതടക്കം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി നടപടി എടുക്കാനാണ് ഇഡിയുടെ തീരുമാനം. ഇ.ഡിയുടെ രണ്ടാമത്തെ നോട്ടീസ് ലഭിച്ച ബുധനാഴ്ചയാണ് രവീന്ദ്രന്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ അഡ്‌മിറ്റായത്. എന്നാൽ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് രവീന്ദ്രന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍.ഇതു രണ്ടാം തവണയാണു ചികിത്സയുടെ പേരില്‍ രവീന്ദ്രന്‍ ഹാജരാകാതിരിക്കുന്നത്.
read also: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
രവീന്ദ്രന്റെ നീക്കം സംശയത്തോടെയാണ് ഇഡി വിലയിരുത്തുന്നത്. ആരോഗ്യാവസ്ഥയെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. രവീന്ദ്രന് കാര്യമായ പ്രശ്‌നമൊന്നുമില്ലെന്നാണ് അവരുടെ വിലയിരുത്തല്‍. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതു അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്.അതുകൊണ്ട് തന്നെ അസുഖം എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയാല്‍ കര്‍ശന നടപടികള്‍ എടുക്കും. കോടതിയെ അറിയിച്ച് രവീ്ന്ദ്രനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇതിന്റെ നിയമ വിശങ്ങള്‍ പരിശോധിക്കുകയാണ് ഇഡി.
Post Your Comments