അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ റെക്കോര്‍ഡ് തുകയുടെ കരാറില്‍ ഒപ്പിട്ട് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. സിവില്‍ കോണ്‍ട്രാക്ടില്‍ രാജ്യത്തെ ഏറ്റവും വലിയ തുകക്കാണ് വ്യാഴാഴ്ച കരാറിലൊപ്പിട്ടത്. 24000 കോടി രൂപയുടെ കരാറാണ് ലാര്‍സന്‍ ആന്‍ഡ് ടബ്രോ(എല്‍ ആന്‍ഡ് ടി) കമ്പനിയുമായി കോര്‍പ്പറേഷന്‍ ഒപ്പിട്ടത്. പ്രമുഖ മാധ്യമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഗുജറാത്തിലെ 325 കിലോമീറ്ററിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഗുജറാത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Post Your Comments