കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി, ആവോലി എന്നിവിടങ്ങളില്‍ നിന്ന് 140 കിലോ കഞ്ചാവ് പോലീസ് പിടികൂടിയിരിക്കുന്നു. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ ആയിരിക്കുന്നു. അങ്കമാലിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ നടന്ന വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തുകയുണ്ടായത്. കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവ് അങ്കമാലിയില്‍ നിന്നും വീട്ടില്‍ ഒളിപ്പിച്ച 35 കിലോ കഞ്ചാവ് ആവോലിയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇടുക്കിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇടുക്കി സ്വദേശികള്‍ പിടിയിലായി.
വെള്ളത്തൂവല്‍ അരീയ്ക്കല്‍ വീട്ടില്‍ ചന്ദു, തൊടുപുഴ പെരുമ്പള്ളിച്ചിറ ചെളികണ്ടത്തില്‍ നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സല്‍ എന്നിവരാണ് പിടിയിലായത്.
Post Your Comments