Latest NewsUAENewsGulf

യുഎഇ ദേശീയ ദിനം; 49 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരിയുടെ നിർദ്ദേശം

യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 49 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് അജ്മാന്‍ ഭരണാധികാരി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയാണ് ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം പ്രകടിപ്പിച്ചവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

തടവുകാര്‍ക്ക് പുതിയ ഒരു ജീവിതം തുടങ്ങാനും കുടുംബത്തിന്റെ ദുഃഖം ലഘൂകരിക്കാനും ശൈഖ് ഹുമൈദിന്റെ ഉത്തരവിലൂടെ സാധിക്കും. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button