കോഴിക്കോട്: വയനാട്ടിലും പാലക്കാട്ടും തദ്ദേശതെരഞ്ഞടുപ്പിൽ ഏറ്റവും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വിമതർക്കെതിരെ കെപിസിസി ഒടുവിൽ നടപടി സ്വീകരിച്ചു . പാലക്കാട്ട് കെപിസിസി അംഗത്തെയും ഡിസിസി ജനറൽ സെകട്ടറിയെയും പുറത്താക്കി. ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന വിമതർക്കെതിരെയാണ് കെപിസിസി നടപടി എടുത്തിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയവര്‍ക്കതിരെ, പാര്‍ട്ടി പദവികള്‍ പരിഗണിക്കാതെയാണ് നടപടി.
പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി കെ. ഭവദാസ്, കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി) എന്നിവരുൾപ്പെടെ 13 പേരെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ആറു വർഷത്തേക്കാണ് സസ്പെൻഷൻ. വയനാട്ടിൽ വിമത പ്രവർത്തനം നടത്തിയ 12 പേരെ വയനാട് ഡിസിസി പുറത്താക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളെയും, പ്രവര്‍ത്തകരെയുമാണ് നിലവിൽ പുറത്താക്കിയിരിക്കുന്നത്.
Post Your Comments