മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംഎൽഎയുടെ സഹായി അറസ്റ്റിൽ. താനെയിലെ ഒവാല മജിവാഡ മണ്ഡലത്തിലെ എംഎൽഎ പ്രതാപ് സർനായിക്കിന്റെ സഹായി അമിത് ചന്തോളാണ് അറസ്റ്റിലായത്. ടോപ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ മറവിൽ 175 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് എംഎൽഎയ്‌ക്കെതിരായ കേസ്. കേസിൽ ആദ്യത്തെ അറസ്റ്റാണ് അമിത് ചന്തോളിന്റേത്.
സർനായിക്കും, ടോപ് ഗ്രൂപ്പ് സിഇഒ രമേഷ് അയ്യരും ചേർന്ന് നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാകും അമിത് ചന്തോളിൽ നിന്നും അന്വേഷണ സംഘം ശേഖരിക്കുക. എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റേതാണ് നടപടി.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എംഎൽഎയുടെ വസതിയിലും സ്ഥാപനങ്ങളിലും ചൊവ്വാഴ്ച അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അമിത് ചന്തോളിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.കള്ളപ്പണം വെളുപ്പിച്ചതിന് പുറമേ രമേഷ് അയ്യർക്ക് എംഎംആർഡിഎ കോൺട്രാക്റ്റ് ലഭിക്കാൻ സഹായിച്ചുവെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കും.
Post Your Comments