തിരുവനന്തപുരം- സംസ്ഥാനത്ത് പത്തും പന്ത്രണ്ടും ക്ലാസുകള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു .ക്ലാസുകൾ ജനുവരിയില്‍ ആരംഭിക്കും. പത്തും പന്ത്രണ്ടും ക്ലാസുകളിലെ അധ്യാപകരില്‍ പകുതി വീതം ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളിലെത്താന്‍ വിദ്യഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
എസ്‌എസ്‌എല്‍സി, പ്ലസ് ടു വാര്‍ഷിക പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കവും തുടങ്ങി. ഡിസംബറില്‍ സ്‌കൂളുകളിലെത്തുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ വിക്ടേഴ്‌സിലൂടെ നല്‍കിയ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉറപ്പാക്കണം. റിവിഷന്‍ ക്ലാസുകള്‍ക്കുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകള്‍. വിക്ടേഴ്‌സിലെ എസ്‌എസ്‌എല്‍സി, പ്ലസ് ടു ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കും. 10, പ്ലസ് ടു ക്ലാസുകളിലെ പാഠങ്ങള്‍ കൂടുതലായി വിക്ടേഴ്‌സില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Post Your Comments