സന്നിധാനം : ശബരിമല തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കും. പ്രതിദിന തീർത്ഥാടകരുടെ എണ്ണം ആയിരത്തിൽ നിന്ന് വർധിപ്പിക്കാൻ ധാരണയായി. എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിൻറെ ആവശ്യത്തെ ചീഫ് സെക്രട്ടറി തലവിദഗ്ധ സമിതി അംഗീകരിച്ചു.
ശബരിമലയിൽ എത്ര പേരെ പ്രവേശിപ്പിക്കണമെന്ന് സർക്കാർ തീരുമാനമെടുക്കും. ഘട്ടംഘട്ടമായി വർദ്ധിപ്പിക്കാം എന്നാണ് സമിതിയുടെ നിർദ്ദേശം. ശബരിമലയിൽ ജീവനക്കാർക്ക് കൊറോണ ബാധിച്ചതിനാൽ ജാഗ്രതയോടെ മാത്രം തീരുമാനമെന്ന് സമിതി അറിയിച്ചു.
തീർത്ഥാടകരുടെ എണ്ണം കൂട്ടുന്നതിനോട് ആരോഗ്യവകുപ്പിന് വിയോജിപ്പാണുള്ളത്.
Post Your Comments