ന്യൂഡല്‍ഹി : തന്റെ എല്ലാമെല്ലാമായ അമ്മയെ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട അമ്മയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് മിത്രജീത് ചൗധരി എന്ന യുവാവ്. ഓര്‍മ നഷ്ടമായ രമാദേവി എന്ന അഭിഭാഷകയ്ക്കാണ് ഇപ്പോള്‍ വേര്‍പിരിഞ്ഞ മകനെയും കുടുംബത്തെയും തിരിച്ചുകിട്ടിയത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതത്തെ മടക്കി തന്നതിന് ഫേസ്ബുക്കിനാണ് രമാദേവി നന്ദി പറയുന്നത്.
Read Also : മരുമകന് അമ്മായിയമ്മ വിവാഹ സമ്മാനമായി നല്‍കിയത് എകെ 47 തോക്ക് ; വീഡിയോ വൈറൽ
2005ലാണ് രമാദേവിയുടെ കഥയിലെ ടേണിംഗ് പോയിന്റ്. അഭിഭാഷകയായിരുന്ന രമാദേവി ഭര്‍ത്താവുമായി വഴക്കിട്ട് കൊല്‍ക്കത്തയിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും ഇറങ്ങി പോയി. രമയുടെ മകന്‍ മിത്രജീത് ചൗധരിയ്ക്ക് അന്ന് ഏഴ് വയസായിരുന്നു പ്രായം. ഡല്‍ഹിയിലെത്തിയ രമ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. എന്നാല്‍ മാനസിക തകരാറുണ്ടാവുകയും അത് ക്രമേണ ഓര്‍മ നഷ്ടപ്പെടുന്നതിനും വഴിതെളിച്ചു.
9 മാസം ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സസില്‍ ചികിത്സയില്‍ കഴിഞ്ഞു. തുടര്‍ന്ന് ഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പുനഃരധിവാസ കേന്ദ്രത്തിലും ചികിത്സയില്‍ കഴിഞ്ഞു. ഇതിനിടെ ഒരു ദിവസം രമാദേവിയ്ക്ക് തന്റെ മകന്റെ പേര് ഓര്‍മ വന്നു.
തുടര്‍ന്ന് പുനഃരധിവാസ കേന്ദ്രത്തിലെ അധികൃതര്‍ ചേര്‍ന്ന് രമാദേവിയുടെ മകനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മിത്രജീത് ചൗധരി എന്ന് പേരുള്ളവരെ തേടി അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞു. ആ പേരുള്ള ഏഴോളം പേരെ സമീപിച്ചു. എന്നാല്‍ ഒരാള്‍ മാത്രമാണ് അതില്‍ പ്രതികരിച്ചത്. മകന്റെ ഫേസ്ബുക്ക് ചിത്രങ്ങള്‍ കണ്ടിട്ട് രമാദേവിയ്ക്ക് ആദ്യം മനസിലായില്ല.
എന്നാല്‍ വീഡിയോ കോള്‍ ചെയ്തതോടെ മകനും അമ്മയും പരസ്പരം തിരിച്ചറിയുകയായിരുന്നു. ഒട്ടും വൈകാതെ മകന്‍ പിതാവിനൊപ്പം ഡല്‍ഹിയിലെത്തുകയും അമ്മയെ മടക്കിക്കൊണ്ടു പോവുകയുമായിരുന്നു. ‘ എന്നെങ്കിലും ഒരിക്കല്‍ അമ്മയെ കണ്ടെത്തുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഒരുപാട് ശ്രമിച്ചു. നടന്നില്ല. എന്നാല്‍ ഇന്ന് എനിക്ക് അമ്മയെ തിരിച്ചുകിട്ടി. ‘ 22 കാരനായ മിത്രജീത് പറഞ്ഞു.
Post Your Comments