കറാച്ചി: കൊടുംഭീകരന്‍ ഹാഫിസ് സെയിദിന് എല്ലാ ഒത്താശയും ചെയ്ത് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ . ഹാഫിസിന് പാകിസ്ഥാനില്‍ സുഖജീവിതംമെന്ന് റിപ്പോര്‍ട്ട്.
പത്തു വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ലഷ്‌കര്‍ ഇ തൊയിബ സ്ഥാപകന്‍ ഹാഫിസ് സെയിദാണ് ആഢംബര ജീവിതം നയിക്കുന്നത്. ലോകം മുഴുവന്‍ ജയിലിലെന്ന് കരുതുന്ന കൊടും ഭീകരന്‍ സ്വന്തം വീട്ടില്‍ അതീവ സുരക്ഷയില്‍ കഴിയുകയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ജമാ അത് ഉദ് ദവയുടെ തലവനുമായ ഹാഫിസ് സയീദിന് രണ്ട് തീവ്രവാദക്കേസുകളിലാണ് പാക്കിസ്ഥാന്‍ കോടതി ഈ വര്‍ഷം പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നത്. ഹാഫിസ് സയീദിനെ പാക്കിസ്ഥാന്‍ കോടതി ശിക്ഷിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാഫിസിനെയും ചില കൂട്ടാളികളെയും തീവ്രവാദത്തിന് ധനസഹായം നല്‍കിയ കേസില്‍11വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ മുഖ്യസൂത്രധാരനാണ് ഹാഫിസ് സെയ്ദ്. ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഇയാളെ ആഗോള തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പത്ത് മില്യന്‍ ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നത്. ഭീകരവാദത്തിന് ധനസഹായം നല്‍കിയ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലായിലാണ് ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാന്‍ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ലാഹോറിലെ ഘോട്ട് ലാഘ്പത്തില്‍ കരാഗൃഹ വാസത്തിലാണ് ഹാഫിസ് എന്നായിരുന്നു പാക്കിസ്ഥാനി മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇതെല്ലാം തന്നെ വ്യാജമാണെന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്നത്.ഹാഫിസ് ലാഹോറിലെ ജയിലില്ല മറിച്ച് വീട്ടില്‍ അതീവ സുരക്ഷയില്‍ സുഖവാസത്തിലാണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതിഥികളെ സ്വീകരിക്കാനും സല്‍ക്കരിക്കാനുമുള്ള സകല സ്വാതന്ത്ര്യവും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
Post Your Comments