Latest NewsNewsMobile PhoneTechnology

2 ദിവസം ബാറ്ററി ലൈഫ് ; നോക്കിയ 2.4 വിപണിയില്‍ ; വില 10,399 രൂപ

ഡിസംബര്‍ 4 മുതല്‍ നോക്കിയ 2.4 വില്‍പനയ്ക്ക് എത്തും

എച്ച്എഡി ഗ്ലോബല്‍ ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ നോക്കിയ 2.4 അവതരിപ്പിച്ചു. 3 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായെത്തിയ നോക്കിയ 2.4-യ്ക്ക് 10,399 രൂപയാണ് വില. നോക്കിയ 2.4 ഡസ്‌ക്, ഫിജോഡ്, ചാര്‍ക്കോള്‍ എന്നിങ്ങനെ 3 നിറങ്ങളില്‍ ലഭ്യമാണ്.

നോക്കിയ വെബ്സൈറ്റിലൂടെ (Nokia.com/phones) ഇന്ന് മുതല്‍ ഡിസംബര്‍ 4 വരെ പുത്തന്‍ ഫോണിന്റെ വില്‍പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെയിംസ് ബോണ്ട് സിനിമകളുമായുള്ള സഹകരണത്തിന്റെ ഭാഗമായി 007 സ്‌പെഷ്യല്‍ എഡിഷന്‍ ബോട്ടില്‍, ക്യാപ്, മെറ്റല്‍ കീചെയ്ന്‍ എന്നിവ നോക്കിയ വെബ്സൈറ്റ് വഴി 2.4 ബുക്ക് ചെയ്യുന്ന ആദ്യ 100 പേര്‍ക്ക് ലഭിച്ചേക്കും. ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത റീറ്റെയ്ല്‍ സ്റ്റോറുകളിലും ഡിസംബര്‍ 4 മുതല്‍ നോക്കിയ 2.4 വില്‍പനയ്ക്ക് എത്തും.

റിപ്പോര്‍ട്ട് പ്രകാരം ജിയോ ഉപഭോക്താക്കള്‍ക്ക് 3,550 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 349 പ്രീപെയ്ഡ് റീചാര്‍ജില്‍ 2,000 രൂപ വരെ ക്യാഷ്ബാക്ക്, 1,550 വൗച്ചറുകള്‍ എന്നീ ഓഫറുകളാണ് ജിയോ ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യലായി നല്‍കുന്നത്. നിലവിലെ ജിയോ ഉപഭോക്താക്കള്‍ക്കും പുതുതായി ജിയോ സിം വാങ്ങുന്നവര്‍ക്കും ഈ ഓഫര്‍ ബാധകമാണ്.

6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് നോക്കിയ 2.4-യ്ക്ക്. 20:9 ആണ് ഡിസ്പ്ലേയുടെ ആസ്‌പെക്ട് റേഷ്യോ. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് നോക്കിയ 2.4 പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മീഡിയ ടെക്കിന്റെ ഹീലിയോ പി 22 ചിപ്സെറ്റിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 512ജിബി വരെയായി ഉയര്‍ത്താം. 4,500mAh ബാറ്ററിയാണ് നോക്കിയ 2.4-ല്‍ ഉള്ളത്. രണ്ട് ദിവസം വരെ ചാര്‍ജ് ഈ ബാറ്ററി നല്‍കുമെന്നാണ് നോക്കിയയുടെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button