Latest NewsIndiaNews

ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല; വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ ഒരു ദിവസത്തെ അനുമതി

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ഒരു ദിവസം ചോദ്യം ചെയ്യാനും വിജിലൻസിന് കോടതി അനുമതി നൽകി. നവംബർ 30 ന് ചികിൽസയിലുള്ള ലേക്ഷോർ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാം. എന്നാൽ ഇതിനായി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ നൽകില്ല.

നവംബര്‍ 30-ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും, ശേഷം മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാം. ഇത്തരത്തില്‍ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിന് മുന്നോടിയായിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധന നടത്തിയിരിക്കണം. മൂന്ന് പേരില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ സംഘത്തില്‍ പാടില്ല. ഒരു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്. ഒരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം നല്‍കണം. ചികിത്സ തടസ്സപ്പെടുത്തരുത്. കോടതി ഉത്തരവ് ആശുപത്രി അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണം. ശാരീരികമായോ മാനസികമായോ ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കരുത്. തുടങ്ങിയ നിബന്ധനകളാണ് വിജിലന്‍സിന് മുന്നില്‍ കോടതി വെച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button