ശ്രീനഗർ : തെരഞ്ഞെടുപ്പിൽ പാക് ഭരണകൂടം വൻ അട്ടിമറി നടത്തിയെന്നാരോപിച്ച് ഗിൽജിത് ബാൽട്ടിസ്താൻ മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. ഇമ്രാൻ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാണ് ജനങ്ങളുടെ ആരോപണം. വന്‍ അട്ടിമറിയാണെന്ന് തെളിവ് നിരത്തിയാണ് ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.
തെരുവില്‍ പോലീസ് വാഹനങ്ങള്‍ കത്തിച്ച പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറും നടത്തി. 23 അസംബ്ലി സീറ്റുകളിലേയ്ക്കാണ് ഇമ്രാന്‍ ഖാന്‍ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നിലവിലുണ്ടായിരുന്ന പ്രവിശ്യഭരണകൂടത്തെ അട്ടിമറിക്കാനാണ് ഇമ്രാന്‍ വേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. തെഹരീക് പാര്‍ട്ടി 11 സീറ്റു നേടി ഭരണത്തിലേറിയെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.
നവംബര്‍ 15ന് നടന്ന തെരഞ്ഞെടുപ്പില്‍15000 സൈനികരെയാണ് ഇമ്രാന്‍ ഖാന്‍ ഇറക്കിയത്. ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍, പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വാ, സിന്ധ്, ബലൂചിസ്ഥാന്‍ എന്നീ മേഖലകളെ ചേര്‍ത്താണ് തെരഞ്ഞെടുപ്പ് നടത്തിയത്. 1947ല്‍ പാകിസ്താന്റെ ഭാഗമായി തീരുമാനിക്കാതിരുന്ന ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയില്‍ പാകിസ്താന്‍ കാലങ്ങളായി ഭീകരത വളര്‍ത്തിയാണ് തങ്ങളുടെ അധീനതയില്‍ നിര്‍ത്തുന്നത്.
ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയിലെ പാകിസ്താന്‍ കടന്നുകയറ്റത്തിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ എതിര്‍പ്പാണുള്ളത്. നിലവില്‍ ഭരിക്കുന്ന നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗും, ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫും ബേനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമാണ് മത്സരിച്ചത്. ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയിൽ 1234 പോളിംഗ് കേന്ദ്രങ്ങളിലായി 7,45,362 വോട്ടര്‍മാരാണുള്ളത്.
.
Post Your Comments