കാര്‍ഷിക കരട് നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി ലക്ഷ്യമാക്കി പഞ്ചാബില്‍ നിന്ന് മാര്‍ച്ച് ചെയ്‌തെത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തിയ റാലിയില്‍ സംഘര്‍ഷം രൂക്ഷം. ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞതോടെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും. പ്രകോപിതരായ കര്‍ഷകര്‍ പോലീസ് പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാന അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്.
Post Your Comments