ന്യൂഡൽഹി: ‘ദല്‍ഹി ചലോ’ മാര്‍ച്ച് പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവ് കനയ്യ കുമാര്‍. അതിര്‍ത്തിയില്‍ വെടിയേറ്റുവാങ്ങുന്ന മക്കളുടെ അച്ഛന്മാര്‍ക്കും സഹോദരങ്ങള്‍ക്കും നേരെയാണ് സര്‍ക്കാര്‍ ജലപീരങ്കി ഉപയോഗിക്കുന്നതെന്ന് കനയ്യ കുമാർ ട്വിറ്റ് ചെയ്തു.
‘അതിര്‍ത്തിയില്‍ വെടിയേറ്റു വാങ്ങുന്ന ആ മക്കളുടെ അച്ഛന്മാര്‍ക്കും സഹോദരന്മാര്‍ക്കും നേരെ ഇവിടുത്തെ സര്‍ക്കാര്‍ ഈ കഠിനമായ തണുപ്പു കാലത്തും ജലപീരങ്കികള്‍ ഉപയോഗിക്കുകയാണ്. ആദ്യം തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കി. ഇപ്പോള്‍ അവരുടെ പുറത്ത് ലാത്തികൊണ്ടടിക്കുന്നു. എന്നിട്ടും ഇവര്‍ക്കൊന്നും ഒരു നാണക്കേടും തോന്നുന്നില്ല.’ എന്നാണ് കനയ്യ കുമാര്‍ ട്വിറ്ററില്‍ എഴുതിയത്.
Read Also: കാര്യം നടക്കാന്‍ ചിപ്പുകള്‍ക്കായി കൈനീട്ടി; തായ്‌വാനെ കൂട്ടുപിടിക്കാനൊരുങ്ങി ചൈന
എന്നാൽ കര്‍ഷകര്‍ക്ക് നേരെ ഹരിയാനയില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടുണ്ട്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാലയ്ക്ക് സമീപത്തെ ശംഭു ബോര്‍ഡറിലാണ് പോലീസ് കര്‍ഷകരെ തടഞ്ഞത്. സമാധാനപരമായി മാര്‍ച്ച് ചെയ്ത് വന്ന കര്‍ഷകരെ പോലീസ് തടയുകയായിരുന്നു. പിന്നാലെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്.
Post Your Comments