KeralaLatest NewsNews

സിഎം രവീന്ദ്രനെ നാളെ ഇഡിക്ക് മുന്നിൽ ഹാജരാക്കണം

സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും. രവീന്ദ്രന് ഇന്നും പരിശോധനകൾ തുടരുകയാണെന്നാണ് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടർമാർ പറയുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി രവീന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button