ബീജിംഗ്: തിരിച്ചടികൾ നേരിട്ട ചൈന ഇനി തായ്‌വാനുമായി കൂട്ടുകൂടാനൊരുങ്ങുന്നു. തായ്‌വാനെതിരെ സ്വയം ഭരണ വിഷയത്തിലും അതിര്‍ത്തി വിഷയത്തിലും യുദ്ധ സമാനഅന്തരീക്ഷം സൃഷ്ടിക്കുന്ന ചൈനയ്ക്ക് പക്ഷെ തായ്‌വാന്റെ സഹായമില്ലാതെ പറ്റില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചൈനയുടെ സാങ്കേതിക മേഖലകളിലേക്ക് അത്യാധുനിക കംപ്യൂട്ടര്‍ ചിപ്പുകള്‍ക്കായാണ് ചൈന വൈര്യം മറന്ന് തായ്‌വാനെ സമീപിച്ചത്.
എന്നാൽ കംപ്യൂട്ടര്‍ ചിപ്പുകള്‍ക്കും സെമികണ്ടക്ടറുകള്‍ക്കും ചൈന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തായ്‌വാനോട് ആറു ഇരട്ടി ആവശ്യമാണ് മുന്നോട്ട് വെച്ചത്. തായ് വാന്റെ കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടമാണ് ചൈനയിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നത് വഴി സാധ്യമാകുന്നതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക തായ്‌വാനുമായി ശക്തമായ വാണിജ്യ വ്യാപാര കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നിലവിലെ വൈര്യം മറന്നുള്ള ചൈനയുടെ നീക്കം.
ചൈനയില്‍ കൊറോണ വൈറസ് ബാധ ആരംഭിച്ച അന്നു തന്നെ ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചത് തായ്‌വാനായിരുന്നു. തുടര്‍ന്ന് ചൈനയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് തായ്‌വാന്‍ ശക്തമായ കൊറോണ പ്രതിരോധവും സ്വീകരിച്ച് ലോകത്തിന് മാതൃകയായി. ചൈനയുടെ ഭാഗമായി കിടക്കുന്ന സ്വതന്ത്ര രാജ്യത്ത് ആകെ 623 പേര്‍ക്ക് മാത്രമാണ് കൊറോണ പിടിപെട്ടത്. മരണസംഖ്യ കേവലം 7 പേര്‍ മാത്രമാണ്. ഹോങ്കോംഗ് പ്രശ്‌നം രൂക്ഷമായതും തായ്‌വാന്‍ വിഷയത്തിലും ചൈന അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ചൈനയുടെ അധിനിവേശ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന തായ്‌വാന്‍ ഭരണകൂടം രണ്ടുമാസം മുമ്ബ് ഒരു ചൈനീസ് യുദ്ധവിമാനം വെടിവെച്ചിടുകയും ചെയ്തു.
Post Your Comments