തിരുവല്ല: ആത്മീയ പ്രവര്‍ത്തനത്തിന്റെ മറവില്‍ ആറായിരം കോടിയുടെ അനധികൃത വിദേശ സഹായം വകമാറ്റിയ സംഭവത്തില്‍ കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചിനുള്ള കുരുക്ക് മുറുക്കി കേന്ദ്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സഭയുടെ ഇടപാട് സംബന്ധിച്ചുള്ള സമഗ്ര അന്വേഷണത്തിന് നടപടി പുരോഗമിക്കുകയാണ്. രണ്ട് പതിറ്റാണ്ട് കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച് നടത്തിയ ഇടപാട് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സഭയുമായി ബന്ധമുള്ള ചില പുരോഹിതരെയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്ളവരെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും സ്ഥാപനങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. എണ്‍പതിലധികം കേന്ദ്രങ്ങളെ മറയാക്കി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 6 വര്‍ഷത്തിനിടെ സഭയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വിദേശ സഹായം ലഭിച്ചതായി ആദായ നികുതി വകുപ്പിന് തെളിവ് ലഭിച്ചിട്ടുണ്ട്. പരിശോധനയില്‍ 18 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചര്‍ച്ചിലെ ജീവനക്കാരന്റെ കാറിന്റെ ഡിക്കിയില്‍ നിന്നും വന്‍ തുക കണ്ടെത്തിയിരുന്നു. ചര്‍ച്ചിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ചു തുടങ്ങി.
Post Your Comments