Latest NewsNewsBahrainGulf

സൈനിക പരിശീലനം നടത്തിയിരുന്ന ബഹ്റൈന്‍ തീരസേനാ ബോട്ടുകള്‍ ഖത്തര്‍ തടഞ്ഞുവെന്ന് ആരോപണം : പ്രതികരണവുമായി ഖത്തര്‍

ദോഹ: സൈനിക പരിശീലനം നടത്തിയിരുന്ന ബഹ്‌റൈന്‍ തീരസേനാ ബോട്ടുകള്‍ ഖത്തര്‍ തടഞ്ഞുവെന്ന് ആരോപണം ഇത് സംബന്ധിച്ച് ബഹ്റൈന്‍ ഭരണകൂടം ജിസിസിക്ക് പരാതി നല്‍കാനും തീരുമാനിച്ചു. ജിസിസി അംഗ രാജ്യങ്ങളാണ് ബഹ്റൈനും ഖത്തറും. ജിസിസി കരാറുകളുടെ ലംഘനമാണ് ഖത്തര്‍ സൈന്യം നടത്തിയത് എന്നാണ് ആരോപണം. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ജിസിസിയെ സമീപിക്കുന്നതെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also : സമരങ്ങള്‍ക്ക് നിരോധനം, എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍ രംഗത്തുവന്നു. ബഹ്റൈന്റെ ബോട്ടുകള്‍ തടഞ്ഞു എന്ന ആരോപണം ഖത്തര്‍ ശരിവച്ചു. എന്നാല്‍ ഖത്തര്‍ ജലാതിര്‍ത്തിയില്‍ കടന്നപ്പോഴാണ് തടഞ്ഞതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. ശേഷം ബഹ്റൈന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടു. ബോട്ടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച നടത്തിയ ശേഷം ഉടനെ വിട്ടയക്കുകയും ചെയ്തുവെന്ന് ഖത്തര്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button