അംബാല: ഡൽഹിയിലേക്കു മാർച്ച് ചെയ്ത കർഷകരെ ബലം പ്രയോഗിച്ചു തടഞ്ഞു ഹരിയാന സർക്കാർ. അംബാലയിൽ ബാരിക്കേഡുകൾ കെട്ടി കർഷകരെ തടഞ്ഞ പോലീസ് പ്രക്ഷോഭകർക്കു നേരെ ജലപീരങ്കിയും പ്രയോഗിക്കുകയുണ്ടായി. കുരുക്ഷേത്രയിലാണ് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞിരിക്കുന്നത്,
പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കൊടുംതണുപ്പുകാലത്താണ് പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നത്. പോലീസ് അതിക്രമമുണ്ടായെങ്കിലും പ്രതിഷേധം തുടരുന്ന കർഷകർ കുരുക്ഷേത്രയിൽനിന്നു കർണാലിലേക്കുള്ള പാതയിലാണ് നീങ്ങുന്നത്. ഒരു വിഭാഗം കർഷകർ സോനിപ്പത്തിലേക്കും മാർച്ച് ചെയ്യുകയാണ്.
നാളെ രാവിലെ കർഷകർ ഡൽഹിയിലേക്ക് യാത്ര ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചു ഡൽഹി- ഹരിയാന അതിർത്തിയായ ഗുരുഗ്രാമിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹരിയാനയിൽ നിന്നു ഡൽഹിയിലേക്കു പ്രതിഷേധക്കാർ കടക്കാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുകയുണ്ടായി.
Post Your Comments