ന്യൂഡല്‍ഹി; ഹരിയാനയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട ജെജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ബിജെപിയ്‌ക്കെതിരേ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് കാറ്റില്‍ പറത്തുകയാണ് ജെജെപിയെന്ന് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് റണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. അതെ സമയം ബദ്ധ വൈരികളായിരുന്ന ജെഡിഎസിനെതിരെ മത്സരിച്ച കോൺഗ്രസ് കർണ്ണാടകയിൽ ബിജെപിയെ പുറത്താക്കാനായി ഒരുമിച്ചു ഭരിച്ചതും ദയനീയമായി പരാജയപ്പെട്ടതും മനഃപൂർവ്വം മറന്ന മട്ടാണ്.
ജെജെപി- ലോക്ദള്‍ എന്നും എപ്പോഴും ബിജെപിയുടെ ബി ടീമാണെന്ന കാര്യം വ്യക്തമായി. ബിജെപി അധികാരം നേടാന്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ചിലപ്പോള്‍ രാജ്കുമാര്‍ സെയ്‌നിയും മറ്റ് ചിലപ്പോള്‍ ജെജെപി- ലോക്ദളും അതിനുള്ള യന്ത്രപ്പാവകളായി മാറുകയാണ്’, റണ്‍ദീപ് സുര്‍ജേവാല ട്വീറ്റില്‍ വിമര്‍ശിച്ചു.ജനങ്ങളോട് ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ജെജെപി പത്ത് സീറ്റ് നേടിയത്.
ബിജെപിയുമായി സഖ്യത്തിന് തയ്യാറാവില്ലെന്ന് അവര്‍ ജനങ്ങള്‍ക്ക് വാക്കുകൊടുത്തിരുന്നു. എന്നാല്‍ അധികാരത്തിനുവേണ്ടി ജെജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്കിനെ കാറ്റില്‍ പറത്തിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും കേവലഭൂരിപക്ഷം നേടാന്‍ സാധിക്കാതിരുന്നതോടെയാണ് ജെജെപി ശക്തമായ സാന്നിധ്യമായത്
Post Your Comments