കൊറോണപ്പേടി അകറ്റാൻ “വൂൾഫ് പ്രൊട്ടക്ഷൻ എയർ മാസ്ക്” സ്ഥാപിച്ചുകൊണ്ട് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുകയാണ് ഏരീസ് വിസ്മയാസ് മാക്സ്. സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോകളിൽ ഒന്നാണ് വിസ്മയാസ് മാക്സ്.
വായുസഞ്ചാരം ഇല്ലാത്ത വലിയ മുറികൾ, ഓഡിറ്റോറിയങ്ങൾ എന്നിവയിലെ അന്തരീക്ഷം അണുവിമുക്തമാക്കുവാനുള്ള പുതിയ സാങ്കേതികവിദ്യയാണ് വൂൾഫ് എയർ മാസ്‌കിൽ ഉള്ളത്. തുറന്ന പ്രദേശങ്ങളിൽ ഇപ്പോൾ നിലവിലുള്ള കോവിഡ് ഇളവുകൾ ഈ ആധുനിക സാങ്കേതികവിദ്യയിലൂടെ തിയേറ്ററുകൾക്കും ഓഡിറ്റോറിയങ്ങൾക്കും ബാധകമാകും എന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
“മെയ്ക് ഇൻ ഇന്ത്യ ” വിഭാഗത്തിൽ ആൾ എബൗട്ട് ഇന്നൊവേഷൻസ് നിർമ്മിച്ച, വൂൾഫ് ബ്രാൻഡ് ഓസോൺ ജനറേറ്ററുകളും അയോൺ ത്രസ്റ്ററുകളും അത് പ്രവർത്തിക്കുന്ന മേഖലകളെ മികച്ച രീതിയിൽ ശുദ്ധീകരിക്കാൻ കഴിയുന്നവയാണ്. സാധാരണ ഓസോൺ ജനറേറ്ററുകൾ, സ്റ്റുഡിയോകളുടേയും മുറികളുടേയും അന്തരീക്ഷത്തിലെ അണു നശീകരണത്തിന് സഹായിക്കുമ്പോൾ വലിയ സിനിമാ ഹാളുകളെ ശുദ്ധീകരിക്കാൻ പ്രാപ്തിയുള്ളവയാണ് എയർമാസ്ക് അയോൺ ത്രസ്റ്ററുകൾ.
സെന്റിമീറ്റർ ക്യുബിന് ഇരുപത്തിയഞ്ച് ദശലക്ഷം നെഗറ്റീവ് അയോണുകൾ വരെ ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന ഈ ഉപകരണത്തിന് കൊറോണ വൈറസിന്റേയും മറ്റ് ദോഷകരമായ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും പോസിറ്റീവ് അയോണുകളെ തൽക്ഷണം തന്നെ പൊതിഞ്ഞ് നിർവ്വീര്യമാക്കാൻ കഴിയും. അക്കോസ്റ്റിക്സ്, സംവിധാനങ്ങളെ യാതൊരു കോട്ടവും തട്ടാതെ പരിരക്ഷിച്ചു കൊണ്ട്, ഒരു സിനിമാ ഹാളിനുള്ളിൽ സ്ഥാപിക്കുവാൻ പൂർണ്ണമായും അനുയോജ്യമായ രീതിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഒന്നാണ് ഈ ‘എയർ മാസ്ക്‘.
ആയിരം ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തുക. എഞ്ചിനീയർമാർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, സാമൂഹിക സംരംഭകർ എന്നിവരടങ്ങുന്ന ഒരു സാമൂഹ്യ നവീകരണ ഗവേഷണ സ്ഥാപനമാണ് ആൾ എബൌട്ട് ഇന്നൊവേഷൻസ്. വോൾഫ് എയർമാസ്കിന് ഈയിടെ എംഎസ്എംഇ കോവിഡ് സൊല്യൂഷൻ ഓഫ് ദി ഇയർ അവാർഡും ബിസിനസ് മിന്റിന്റെ സോഷ്യൽ ഇന്നൊവേഷൻ ഓഫ് ദി ഇയർ അവാർഡും ലഭിച്ചു.
Post Your Comments