വാഷിംഗ്ടൺ: ഇനി ലോകത്തെ നയിക്കാന്‍ അമേരിക്ക തിരിച്ചെത്തിയതായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. വിദേശകാര്യ സെക്രട്ടറിയായി ആന്റണി ബ്ലിങ്കന്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവായി ജാക് സുള്ളിവന്, ആഭ്യന്തര സുരക്ഷ സെക്രട്ടറിയായി അലിജാന്‍ഡ്രോ മയോര്‍ക്കസ്, രഹസ്യാന്വേഷണ വിഭാഗം തലവനായി ആവ്റില്‍ ഡി ഹെയിന്‍സ്, യു.എന്നിലെ അംബാസഡറായി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ്, കാലാവസ്ഥ വ്യതിയാന വിഭാഗം സെക്രട്ടറിയായി ജോണ്‍ കെറി എന്നിവരടങ്ങിയ തന്റെ മന്ത്രിസഭ ടീമിനെ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിലാണ് ബൈഡന് അമേരിക്ക മടങ്ങിവന്നതായി പറഞ്ഞത്.
2021 ജനുവരി 20ന് പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുകയും ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങുകയും ചെയ്യുന്നതോടെ അമേരിക്ക ഒരിക്കല്‍കൂടി ലോകത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുകയും നമ്മുടെ എതിരാളികളെ നേരിടുകയും സുഹൃത്തുക്കളെ തിരസ്കരിക്കാതിരിക്കുകയും ചെയ്യുമെന്ന് ബൈഡന് വ്യക്തമാക്കി. അതിനിടെ, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, കാലാവസ്ഥ വ്യതിയാന വിഭാഗം പ്രതിനിധി എന്നിവയൊഴിച്ചുള്ള പദവികള്‍ക്ക് സെനറ്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്.
Read Also: ലവും ജിഹാദും ഒരുമിച്ച് പോകില്ല: തുറന്നടിച്ച് നുസ്രത്ത് ജഹാന്
എന്നാൽ നിലവില്‍ 50-48 എന്ന നിലയില്‍ രണ്ടംഗങ്ങളുടെ ഭൂരിപക്ഷമുള്ള റിപബ്ലിക്കന്മാര് ബൈഡന്റെ നിയമനങ്ങള്‍ അംഗീകരിക്കാനിടയില്ല. അതിനാല്‍, ജനുവരി അഞ്ചിന് ജോര്‍ജിയയിലെ രണ്ട് സെനറ്റ് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഡെമോക്രാറ്റുകള്‍ക്ക് നിര്‍ണായകമാണ്. രണ്ട് സീറ്റില്‍ വിജയിച്ചാല്‍ അംഗബലം തുല്യമാവുകയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വോട്ട് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാവുകയും ചെയ്യും. അതിനിടെ, അധികാര കൈമാറ്റത്തിന് അനുകൂലമായി കഴിഞ്ഞദിവസം ട്രംപ് പ്രതികരിച്ചെങ്കിലും വിസ്കോന്‍സന്‍ സംസ്ഥാനത്തെ ഔദ്യോഗിക ഫലപ്രഖ്യാപനം നിര്‍ത്താനാവശ്യപ്പെട്ട് റിപബ്ലിക്കന്‍ നേതാക്കള്‍ സുപ്രീംകോടതിയില്‍ കേസ് നല്കി. ഇവിടെ ബൈഡന് 20,000 വോട്ടിന്റെ ലീഡാണുള്ളത്. ഡിസംബര്‍ ഒന്നിനാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
Post Your Comments