KeralaLatest NewsNews

രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റുകൾ പുഴുവരിച്ചു; പ്രതിഷേധ ആയുധമാക്കി ഡി വൈ എഫ് ഐ

മലപ്പുറം: വയനാട് എം പി രാഹുൽ ഗാന്ധി നിലമ്പൂരിലെ പ്രളയത്തിൽപ്പെട്ടവർക്ക്‌ നൽകിയ ഭക്ഷ്യകിറ്റുകൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റിയ്ക്ക് നൽകിയ ഭക്ഷണക്കിറ്റുകളിലാണ് പുഴുവുനെ കണ്ടെത്തിയത്.

പഴയ നഗരസഭ ഓഫീസിന് മുന്നിലെ വാടക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും പുതപ്പുകളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് നശിച്ചനിലയിൽ കണ്ടെത്തിയത്. മാസങ്ങളായി ഇവ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.കടമുറി വാടകയ്‌ക്കെടുക്കാൻ ആളുകൾ വന്നപ്പോഴാണ് സാധനങ്ങൾ നശിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ നിലമ്പൂർ സിഎൻജി റോഡ് ഉപരോധിച്ച്‌ സമരം നടത്തി.വയനാട് , മലപ്പുറം ജില്ലകളിലെയും പ്രളയ ദുരിത ബാധിതർക്കായി ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങളാണ് രാഹുൽ ഗാന്ധി നൽകിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button