ബെയ്ജിങ്: വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ചൈനീസ് വാക്‌സിന്‍ നിര്‍മാതാക്കളായ സിനോഫാം രംഗത്ത് എത്തിയിരിക്കുന്നു.
‘ചൈനയില്‍ വാക്‌സിന്‍ വിതരണത്തിന് ചൈനീസ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. പരീക്ഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ വിശദമായി പഠിച്ചതിനുശേഷം തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ നിയോഗിച്ച സമിതികളാണ്’.യുഎഇ അടക്കമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയകരമാണെന്നും വാക്‌സിന്‍ വിതരണത്തിനായുള്ള വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചുകഴിഞ്ഞെന്നു സിനോഫാം ജനറല്‍ മാനേജര്‍ ഷി ഷെങി അറിയിക്കുകയുണ്ടായി.
അനുമതി ലഭിച്ചാല്‍ റഷ്യയ്ക്ക് ശേഷം വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന രണ്ടാമത്തെ രാജ്യമാവും ചൈന. അഞ്ചോളം ചൈനീസ് വാക്‌സിനുകളുടെ പരീക്ഷണമാണ് ചൈനയ്ക്ക് പുറമേ യുഎഇ, ബ്രസീല്‍, പാകിസ്താന്‍, പെറു എന്നീ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്.
സിനോഫാം വികസിപ്പിച്ച വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയിലൂടെ പത്ത് ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ വിതരണം നല്‍കിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ നേരത്തെ അറിയിക്കുകയുണ്ടായി. ജൂലൈയിലണ് വാക്‌സിന്‍ വിതരണം ചെയ്തുതുടങ്ങിയത്. എന്നാൽ അതേസമയം പരീക്ഷണം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വാക്‌സിന്‍ വിതരണം ചെയ്തതിനെ ചോദ്യം ചെയ്ത് ആരോഗ്യരംഗത്തെ വിദഗ്ധരും രംഗത്ത് വന്നിരുന്നു.
Post Your Comments