Latest NewsIndiaNews

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എ കെ ആൻ്റണി

ഡ​ല്‍​ഹി: രാ​ഷ്ട്രീ​യ​ ചരിത്രത്തിലെ തന്നെ ത​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ വേ​ര്‍​പാ​ട് തീ​രാ​ദുഃ​ഖ​മാ​യെ​ന്നു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി പറഞ്ഞു. 1977 മു​ത​ല്‍ ഉ​റ്റ സു​ഹൃ​ത് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന മു​ന്‍ ആ​സാം മു​ഖ്യ​മ​ന്ത്രി ത​രു​ണ്‍ ഗൊ​ഗോ​യി​യു​ടെ മ​ര​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ 1984 മു​ത​ല്‍ ത​ന്‍റെ എ​ല്ലാ​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ മ​ര​ണം താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​ത്താ​ണെ​ന്ന് ആ​ന്‍റ​ണി അ​നു​സ്മ​രി​ച്ചു.

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ന്‍റ​ണി​യും ഭാ​ര്യ എ​ലി​സ​ബ​ത്തും ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ട്. അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ​യും ത​രു​ണ്‍ ഗൊ​ഗോ​യി​യു​ടെ​യും വേ​ര്‍​പാ​ട് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് തീ​രാ​ന​ഷ്ട​മാ​ണ്. ഇ​രു​വ​ര്‍​ക്കും പ​ക​രം വ​യ്ക്കാ​നാ​കി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button