ലക്നൗ : ജർമ്മനി,ജപ്പാൻ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മൾട്ടിനാഷണൽ ബിസിനസ്സ് ഭീമന്മാരാണ് യുപിയിൽ 9000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നത് .57 ആഭ്യന്തര, വിദേശ കമ്പനികൾ 46,501 കോടി രൂപയുടെ നിക്ഷേപത്തിനായി സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുന്നുണ്ട് . ഇതിൽ 28 വിദേശ കമ്പനികളും യോഗി സർക്കാരുമായി 9357 കോടി രൂപയുടെ കരാർ ഒപ്പിട്ടു. 29 ആഭ്യന്തര കമ്പനികൾ 37,441 കോടി രൂപയുടെ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട് .
Read Also : ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ചൈനയിൽ പ്രവർത്തിച്ചിരുന്ന ചെരുപ്പ് നിർമാണ കമ്പനിയും ആഗ്രയിൽ പ്രവർത്തനം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി . 300 കോടി രൂപയാണ് ചെരുപ്പ് നിർമ്മാണ കമ്പനി നിക്ഷേപിച്ചത് . ഏറെ നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമാണ് യുപിയെന്നാണ് വിദേശ കമ്പനികൾ വ്യക്തമാക്കിയത് .
കാനഡ ആസ്ഥാനമായുള്ള രണ്ട് കമ്പനികൾ 1746 കോടി രൂപയുടെ സംരംഭമാണ് സംസ്ഥാനത്ത് ആരംഭിക്കുക . ജർമ്മനി ആസ്ഥാനമായുള്ള നാല് കമ്പനികൾ 300 കോടി രൂപ നിക്ഷേപിക്കും.ഹോങ്കോംഗ് ആസ്ഥാനമായുള്ള കമ്പനി 1000 കോടി രൂപയും നിക്ഷേപിക്കും.ഏഴ് ജാപ്പനീസ് കമ്പനികൾ സംസ്ഥാന സർക്കാരുമായി 2000 കോടി രൂപയുടെ കരാർ ഒപ്പിട്ടു.സിംഗപ്പൂർ ആസ്ഥാനമായുള്ള രണ്ട് കമ്പനികൾ 1600 കോടി രൂപ നിക്ഷേപിക്കും.
യുകെ ആസ്ഥാനമായുള്ള മൂന്ന് കമ്പനികൾ 1375 കോടി രൂപയുടെ വ്യവസായ സംരംഭമാണ് തുടങ്ങുക . യുഎസ്എയിൽ നിന്നുള്ള അഞ്ച് കമ്പനികൾ സംസ്ഥാനത്ത് 309 കോടി രൂപ നിക്ഷേപിക്കും.നാല് കൊറിയൻ കമ്പനികൾ സംസ്ഥാന സർക്കാരുമായി 928 കോടി രൂപയുടെ കരാർ ഒപ്പിട്ടതായും അധികൃതർ വ്യക്തമാക്കി .
വരും ദിവസങ്ങളിൽ യുപിയിൽ എത്തുന്ന ഫ്രഞ്ച് കമ്പനികളും സർക്കാരുമായി കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ട് . നിർദ്ദിഷ്ട മെഡിക്കൽ ഡിവൈസ് പാർക്കിനായി യമുന എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം 350 ഏക്കറോളം സ്ഥലം സർക്കാർ അനുവദിച്ചിട്ടുണ്ട്. പാർക്കിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ടെക്നോളജിയുമായി ധാരണാപത്രം ഒപ്പിട്ടു.
Post Your Comments