Latest NewsNewsIndia

അനധികൃതമായി ഭൂമി കയ്യേറി: കശ്മീരിലെ മുൻ മന്ത്രി അടക്കമുള്ളവർ പട്ടികയിൽ; വെട്ടിലായി പിഡിപിയും കോൺഗ്രസും

നാഷണൽ കോൺഫറൻസ് നേതാക്കളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ പ്രമുഖരുടെ പേരുകൾ ഇനിയും പുറത്തുവരുമെന്നാണ്‌ റിപ്പോർട്ട്.

ശ്രീനഗർ: അനധികൃതമായി ഭൂമി നേടിയെടുത്തവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. ജമ്മു കശ്മീരിൽ റോഷ്നി ആക്ട് വഴി അനധികൃതമായി ഭൂമി വാങ്ങിയവരിൽ പിഡിപിയുടേയും കോൺഗ്രസിന്റെയും നേതാക്കൾ. വൻ തോക്കുകൾ ഉൾപ്പെടെ റോഷ്നി ആക്റ്റ് വഴി ഭൂമി വാങ്ങിയതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ജമ്മു കശ്മീരിലെ മുൻ മന്ത്രി അടക്കമുള്ളവർ പട്ടികയിലുണ്ട്.

അതേസമയം മുൻ ധനമന്ത്രിയും പിഡിപി നേതാവുമായിരുന്ന ഹസീബ് ഡ്രാബുവിന്റെ പേരിലും അദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങളുടെ പേരിലും ഭൂമി വാങ്ങിയിട്ടുണ്ട്. കൂടാതെ കോൺഗ്രസ് നേതാവായ കെ.കെ ആം‌ലയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ മൊഹമ്മദ് ഷാഫി പണ്ഡിറ്റ്, പ്രമുഖ വ്യവസായിയായ മുഷ്താഖ് അഹമ്മദ് ചായ തുടങ്ങിയവരും അനധികൃതമായി ഈ നിയമത്തിന് കീഴിൽ ഭൂമി വാങ്ങിയിട്ടുണ്ട്. നാഷണൽ കോൺഫറൻസ് നേതാക്കളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ പ്രമുഖരുടെ പേരുകൾ ഇനിയും പുറത്തുവരുമെന്നാണ്‌ റിപ്പോർട്ട്.

Read Also: ഹിന്ദുസ്ഥാന്’ പകരം ‘ഭാരതം’എന്ന് പറഞ്ഞ് എംഎൽഎ; അത്രയ്ക്ക് ബുദ്ധിമുട്ടുള്ളവർ പാകിസ്താനിലേക്ക് പോകൂവെന്ന് ബിജെപി

എന്നാൽ 2001 ലെ ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായ സർക്കാർ ആണ് റോഷ്നി നിയമം കൊണ്ടുവന്നത്. അനധികൃതമായി കയ്യേറിയ സർക്കാർ ഭൂമി കയ്യേറിയവർക്ക് തന്നെ വിലയ്ക്ക് കൊടുക്കുന്ന നിയമമായിരുന്നു ഇത്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനെന്ന പേരിലായിരുന്നു നിയമം കൊണ്ടു വന്നത്. എന്നാൽ റോഷ്നി ആക്ടിന്റെ കീഴിൽ ഏറ്റവുമധികം ഭൂമി കയ്യേറിയത് ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മു മേഖലയിലായിരുന്നു. മാത്രമല്ല റോഷ്നി ആക്ട് പ്രകാരം ജമ്മുവിൽ ഭൂമി ലഭിച്ചവരിൽ 90 ശതമാനം പേരും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായിരുന്നു . ഇതേ തുടർന്നാണ് പ്രദേശത്തെ ഡെമോഗ്രാഫി മാറ്റാൻ ഉദ്ദേശിച്ചുള്ള ലാൻഡ് ജിഹാദെന്ന ആരോപണം ഉയർന്നതും തുടർന്ന് കോടതിയിൽ ഹർജി നൽകുന്നതും. ക്രമക്കേട് കണ്ടെത്തിയ കോടതി നിയമം പിൻവലിക്കാൻ ഉത്തരവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button