Latest NewsNewsIndia

നിവാർ ചുഴലിക്കാറ്റ്; എല്ലാവരെയും സുരക്ഷിതമാക്കാൻ ജാഗ്രത നടപടികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

നാളെ ഉ​ച്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്നാ​ട് തീരത്ത് ആഞ്ഞ് വീശുമെന്നാണ് റിപ്പോർട്ടുകൾ

ഡ​ൽ​ഹി: തമിഴ്നാട് തീരങ്ങളെ വിറപ്പിക്കാൻ പോകുന്ന നി​വാ​ർ കൊടുംകാറ്റിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി ജാഗ്രത നിർദ്ദേശം നൽകി പ്ര​ധാ​ന​മ​ന്ത്രി. ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ഇതിനോടകം ചർച്ച നടത്തുകയും ചെയ്തു. കേ​ന്ദ്ര​ത്തി​ന്‍റെ എ​ല്ലാ സ​ഹാ​യങ്ങളും ഉണ്ടാകുമെന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.

നാളെ ഉ​ച്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്നാ​ട് തീരത്ത് ആഞ്ഞ് വീശുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 120 കി​മീ വേ​ഗ​ത​യി​ൽ കാ​റ്റു വീ​ശു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്. നി​ല​വി​ൽ ചു​ഴ​ലി​ക്കാ​റ്റ് ചെ​ന്നൈ തീ​ര​ത്ത് നി​ന്ന് 450 കി​മീ അ​ക​ലെ​യാ​ണ്. ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, ആ​ന്ധ്രാ തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പും അധികൃതർ ന​ൽ​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button