കാസര്‍കോട്: പണത്തടിയിൽ കോണ്‍ഗ്രസ്- ബി.ജെ.പി ഭായ്-ഭായ്. രാഷ്ട്രീയ സഖ്യങ്ങളൊന്നും എവിടെയും ഇല്ലെന്നും പഞ്ചായത്തിലെ പ്രാദേശികമായ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് പനത്തടിയില്‍ രൂപപ്പെട്ടതെന്നുമാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ പറയുന്നത്. പഞ്ചായത്തിലെ മൂന്ന്, ആറ്, പതിനഞ്ച് വാര്‍ഡുകളിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പര ധാരണയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ടെങ്കിലും യു.ഡി.എഫ് വിട്ട അവര്‍ തനിച്ചാണ് മത്സരിക്കുന്നത്. ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ ഒമ്പത്, 13 വാര്‍ഡുകളിലെ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ രാജിവച്ചു സ്വതന്ത്രരായി മത്സരിക്കാന്‍ പത്രിക നല്‍കിയതോടെയാണ് പ്രാദേശികമായ രാഷ്ട്രീയ ധാരണ പുറത്തുവന്നത്.
എന്നാൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. ജോസഫ്, വനിതാവിഭാഗം നേതാവ് രജിത രാജന് എന്നിവരാണ് രാജിവെച്ചത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച ആലോചന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഭൂരിപക്ഷ തീരുമാന പ്രകാരം സഖ്യത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു.
Read Also: കാവിവത്ക്കരിക്കപ്പെടുന്ന ഇന്ത്യയോ, അതോ കാവിയില്‍ മുങ്ങുന്ന കോണ്‍ഗ്രസോ..ട്വിറ്റുമായി ശശി തരൂർ
2010 ല്‍ 23 വോട്ടിനും 2015 ല്‍ 40 വോട്ടിനും കോണ്‍ഗ്രസ് പരാജയപ്പെട്ട പനത്തടി ടൗണ്‍ മുതല്‍ കോളിച്ചാല്‍ വരെയുള്ള എരിഞ്ഞിലംകോട് (15) വാര്‍ഡ് ബി.ജെ.പിക്ക് കൊടുത്ത ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചു എന്നാണ് ആരോപണം. കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ആറാം വാര്‍ഡില്‍ ബി.ജെ.പി ജയിച്ചു കയറുന്നതിന് വേണ്ടി ഉണ്ടാക്കിയ ധാരണ പ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൈപത്തി ചിഹ്നത്തില്‍ മത്സരിക്കുന്നു. ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള ഈ വാര്‍ഡില്‍ കാലാകാലമായി കോണ്‍ഗ്രസ് വോട്ടുകള്‍ സി.പി.എമ്മിനാണ് ലഭിച്ചു കൊണ്ടിരുന്നത്. അത് തടയാനും ബി.ജെ.പിയെ ജയിപ്പിക്കുന്നതിനും വോട്ട് ഭിന്നിക്കണമെന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നതെന്ന് പറയുന്നു. 15 വാര്‍ഡുകളുള്ള പനത്തടിയില്‍ സി.പി.എമ്മിന് 13, കോണ്‍ഗ്രസ് 2 എന്നിങ്ങനെയാണ് നിലവില്‍ വാര്‍ഡുകള്‍ ഉണ്ടായിരുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് മത്സരിച്ചാല്‍ അട്ടിമറി നടത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
Post Your Comments