ന്യയോര്‍ക്ക്: ഇസ്ലാം-ക്രൈസ്തവ വിഭാഗങ്ങള്‍ക്കു നേരെ ചൈന അഴിച്ചുവിടുന്ന ക്രൂര പീഡനങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ . ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന വംശീയ ന്യുനപക്ഷ വിഭാഗമാണ് ചൈനയിലെ ഉയിഗൂരികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചൈന ഇവര്‍ക്കുനേരെയുള്ള പീഡനങ്ങളില്‍ യാതൊരു മയവും വരുത്തിയിട്ടില്ല. ഇപ്പോള്‍ ഉയിഗൂരികള്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പ്പാപ്പയും രംഗത്തിറങ്ങിയിരിക്കയാണ്.
ചൈന മുസ്ലിം ഉയിഗൂര്‍ വംശജരെ പീഡിപ്പിക്കുകയാണ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നുവെങ്കിലും ഈ വിഷയത്തില്‍ അദ്ദേഹം നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ലായിരുന്നു. എന്നാലിപ്പോള്‍, ലെറ്റ് അസ് ഡ്രീം: ദ പാത്ത് ടു എ ബെറ്റര്‍ ഫ്യൂച്ചര്‍ ( Let Us Dream: the Path to a Better Future) എന്ന പുസ്തകത്തിലാണ് പോപ്പ് ഇക്കാര്യം പരാമര്‍ശിച്ചത്. ‘ഈ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ് എന്ന് ഞാന്‍ കരുതുന്നു: രോഹിങ്ക്യന്‍ ജനങ്ങള്‍, പാവങ്ങളായ ഉയിഗൂരികള്‍, യസീദികള് ‘ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്ലാമിക രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട് എന്നും ഗാര്ഡിയന് എഴുതുന്നു. പാപ്പയുടെ പ്രതികരണ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിട്ടും ചൈന പ്രതികരിച്ചിട്ടില്ല.
Post Your Comments