
തൃശൂര്‍ : കള്ളനോട്ട് കേസിൽ കോൺഗ്രസ് നേതാവ് കർണാടക പൊലീസിന്റെ പിടിയിൽ. കോൺഗ്രസ് നേതാവും തൃശൂർ കൈപ്പറമ്പ് സ്വദേശിയുമായ അഭിലാഷിനെയാണ് കർണാടക പൊലീസ് പിടികൂടിയത്. മംഗൂളുരൂവില്‍ വച്ച് പിടികൂടിയ കള്ളനോട്ട് കേസിലാണ് നടപടി. പ്രതിയെ മംഗൂളുരുവിലേയ്ക്ക് കൊണ്ടു പോയി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഭിലാഷിനെ തൃശൂർ പേരാമംഗലം പൊലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയാണ് കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
Post Your Comments