Latest NewsIndiaNews

കരസേനാ മേജറിന്റെ വേഷമിട്ട് തട്ടിപ്പുകാരൻ; ഇതിനോടകം വലയിൽ വീഴ്ത്തിയത് പതിനേഴ് സ്‌ത്രീകളെ, ആറ് കോടി രൂപയോളം തട്ടിയെടുത്തു

ഹൈദരാബാദ് : സിനിമയെ വെല്ലുവിധം തട്ടിപ്പാണ് ആന്ധ്രായിൽ നടന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശിയായ മുദാവത് ശ്രീനു നായികിന്റെ ഒൻപതാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. പക്ഷെ വേഷം ഇന്ത്യൻ സൈന്യത്തിലെ മേജറായിട്ടാണ്. സ്വന്തം വീട്ടുകാരെ പോലും ഇങ്ങനെയാണ് വിശ്വസിപ്പിച്ച്‌ പറ്റിച്ചു വച്ചിരിക്കുന്നത്. എന്നാൽ പട്ടാള യൂണിഫോമിൽ തട്ടിപ്പുകാരൻ പേരൊന്ന് മാറ്റിപിടിച്ചിട്ടുണ്ട്, എം ശ്രീനിവാസ് ചൗഹാൻ എന്നാണ്. സൈന്യത്തോടുള്ള സ്‌നേഹം കൊണ്ടല്ല ഇദ്ദേഹം പട്ടാള വേഷമണിഞ്ഞത്, സ്ത്രീകളെ പാട്ടിലാക്കി അവരെ ചൂഷണം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് സൈനിക വേഷം ഇയാൾ അണിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പതിനേഴോളം സ്ത്രീകളെ ഇയാൾ തട്ടിപ്പിന് വിധേയരാക്കിയിട്ടുണ്ട്, ഇവരിൽ നിന്നും ആറുകോടിയോളം രൂപയും ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. എന്നിട്ട് ആ കാശ് കൊണ്ട് ആർഭാട ജീവിതം നയിക്കുന്നതാണ്‌ ഇയാളുടെ തൊഴിൽ.

സൈനികനെന്ന് തെളിയിച്ച് ഇയാൾ പല രേഖകളും ഇയാൾ നിർമ്മിച്ചെടുത്തിരുന്നു. വ്യാജ ആധാർ കാർഡുപയോഗിച്ച് മേഘാലയയിലെ ഒരു സർവ്വകലാശാലയിൽ നിന്നും എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ എം.ടെക്കും കരസ്ഥമാക്കിയിട്ടുണ്ട് ഈ വിരുതൻ. പതിനേഴോളം സ്ത്രീകളെ പറ്റിച്ച ഇയാൾ മറ്റൊരു പെൺകുട്ടിയെ പറ്റിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജവഹർ നഗർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മെഴ്സിഡസ് ബെൻസ് ഉൾപ്പെടെ മൂന്ന് ആഢംബര കാറുകൾ കബളിപ്പിച്ച് നേടിയ കാശുകൊണ്ട് മുദാവത് ശ്രീനു നായിക് വാങ്ങിയതായി പൊലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button