തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികവാര്‍ന്ന വിജയം നേടുമെന്ന് സി.പി.എം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സി.പി.എം വിജയപ്രതീക്ഷ പങ്കുവച്ചത്. സാധാരണ ജനങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് സര്‍ക്കാരിനെ വിലയിരുത്തുക. അതുകൊണ്ട്, സര്‍ക്കാര്‍ എന്തുചെയ്തു എന്ന പതിവുചോദ്യം ഉയരാത്ത തെരഞ്ഞെടുപ്പാണിതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സാധാരണ ജനങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നാണ് സർക്കാരിനെ വിലയിരുത്തുക. അതുകൊണ്ട്, സർക്കാർ എന്തുചെയ്‌തു എന്ന പതിവുചോദ്യം പ്രതിപക്ഷത്തിന് ഉയർത്താൻ കഴിയാത്ത തെരഞ്ഞെടുപ്പാണിത്. മലയാളി നിരാശയോടെനിന്ന കാലത്തെ നിശ്‌ചയദാർഢ്യത്തോടെ അഭിമുഖീകരിച്ച സർക്കാർ, പ്രതിസന്ധിയുടെ കാലത്തും നന്മയുടെ വഴിയിൽ ഒരുപാട് ചെയ്യാനാകുമെന്ന് തെളിയിച്ചു.
പദ്ധതിവിഹിതത്തിന്റെ 25 ശതമാനത്തിലധികം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകി. സ്‌ത്രീ ശാക്തീകരണത്തിൽ മാതൃകയായി. സർവീസ് പെൻഷന് ചെലവിടുന്നതിന്റെ അടുത്തെത്തുന്ന തുകയാണ് ക്ഷേമപെൻഷനും ചെലവിടുന്നത്. ദുർബലവിഭാഗങ്ങളെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ പ്രയത്‌നിക്കുന്ന സർക്കാരിന് ശക്തമായ ജനപിന്തുണയുണ്ട്. സംസ്ഥാനത്ത് തുടർഭരണം വരണമെന്ന ജനാഭിലാഷം രൂപപ്പെട്ട സന്ദർഭത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികവാർന്ന വിജയം നേടുകതന്നെ ചെയ്യും.
https://www.facebook.com/cpimtvm/posts/3295386210571314
Post Your Comments