തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.
സ്കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കമ്പ്യൂട്ടർ സെന്‍ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവ തുറക്കാം. വിദ്യാര്‍ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50% അല്ലെങ്കില്‍ പരമാവധി 100 വ്യക്തികളായിരിക്കണം.
Post Your Comments